Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph| അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം: സണ്ണി ജോസഫ് എംഎല്‍എ

Sunny Joseph| അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം: സണ്ണി ജോസഫ് എംഎല്‍എ
മലപ്പുറം ജില്ലയിലെ വഴിക്കടവ് വെള്ളക്കട്ടയില്‍ അനധികൃതമായി വലിച്ച വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഉണ്ടായ അപരിഹാര്യമായ നഷ്ടത്തിന് പരമാവധി സാമ്പത്തിക സഹായം നല്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കും സഹായം നല്കണം. അനന്തുവിന്റെ വസതിയില്‍ കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് സന്ദര്‍ശനം നടത്തി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവര് ഒപ്പം ഉണ്ടായിരുന്നു രുക്ഷമായ വന്യമൃഗ ശല്യം തടയാന്‍ നടപടി എടുക്കാത്ത വനംവകുപ്പും, അനധികൃതമായി വൈദ്യുതലൈന്‍ വലിച്ചത് അറിയാത്ത ഇലക്ട്രിസിറ്റി ബോര്‍ഡും ആണ് നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ദാരുണമായ സംഭവത്തിന് ഉത്തരവാദികള്‍. നിത്യവൃത്തിക്കുപോലും നിവര്‍ത്തിയില്ലാത്ത കുടുംബത്തിന്റെ അത്താണി എന്ന നിലയില്‍ ഈ അപരിഹാര്യമായ നഷ്ടം ആ കുടുംബത്തിനേല്‍പ്പിച്ച ആഘാതം വിവരണാതീതമാണ്. കുടുംബത്തിന്റെ ഭാവി പ്രതീക്ഷയായിരുന്ന കുട്ടിക്കുണ്ടായ ദുരന്തത്തില്‍ നിന്നും ആ കുടുംബത്തെ രക്ഷിക്കുന്നതിനും ആ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും സര്‍ക്കാരില്‍ നിന്നും പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണം. പരിക്കേറ്റ കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ സഹായവും നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in