Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ; ജാവലിൻ ത്രോയിൽ നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ; ജാവലിൻ ത്രോയിൽ നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ ഇരട്ട മെഡൽ നേട്ടം. സൂപ്പർ താരം നീരജ് ചോപ്ര വെള്ളിയും യുവതാരം യഷ് വീർ സിംഗ് വെങ്കലവും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമുയർത്തി. തകർപ്പൻ ഫോമിൽ എറിഞ്ഞ ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്കാണ് (89.75 മീറ്റർ) ഈ ഇനത്തിൽ സ്വർണം.

യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും, വൻവേദികളിൽ പതറാത്ത പോരാട്ടവീര്യം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെയാണ് നീരജ് ചോപ്ര വെള്ളി മെഡലിലേക്ക് എറിഞ്ഞിട്ടത്. തന്‍റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

മത്സരത്തിന്‍റെ അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയാണ് യഷ് വീർ സിംഗ് വെങ്കല മെഡലിലേക്ക് കുതിച്ചെത്തിയത്. തന്‍റെ അവസാന ശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ (Career Best) 85.41 മീറ്റർ കണ്ടെത്തിയാണ് യഷ് വീർ ഇന്ത്യയുടെ മെഡൽ തിളക്കം ഇരട്ടിയാക്കിയത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അതേസമയം, ഒളിമ്പിക് ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനുമായ പാകിസ്ഥാന്‍റെ അർഷാദ് നദീമിന് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കാനായത്. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതിരുന്ന പാക് താരം 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related articles

See all
Popular News

രഞ്ജി ട്രോഫി: ബംഗാളിനോട് 287 റൺസിന്റെ കൂറ്റൻ തോൽവി; കേരളത്തിന് സീസണിലെ ആദ്യ തോല്‍വി

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്ര...

Save your stories

Sign in