Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി: 39 മെഡലുകളുമായി ഇന്ത്യ നാലാമത്; ബോക്‌സിങ്ങില്‍ ചരിത്ര നേട്ടം

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി: 39 മെഡലുകളുമായി ഇന്ത്യ നാലാമത്; ബോക്‌സിങ്ങില്‍ ചരിത്ര നേട്ടം

ലണ്ടന്‍ / ഗ്ലാസ്ഗോ: സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ അരങ്ങേറിയ 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം. 13 സ്വര്‍ണവും 17 വെള്ളിയും 9 വെങ്കലവും അടക്കം ആകെ 39 മെഡലുകളോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 171 മെഡലുകളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ട് (110), കാനഡ (62) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്. ഇന്ത്യ പരമ്പരാഗതമായി കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടാറുള്ള പ്രധാന ഇനങ്ങള്‍ ഇത്തവണ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും, അതിനെ മറികടക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ കായികതാരങ്ങള്‍ പുറത്തെടുത്തത്.

റിംഗിലെ അവിസ്മരണീയ കുതിപ്പാണ് ഇന്ത്യയ്ക്ക് കരുത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബോക്‌സിങ് കാമ്പെയ്‌നാണ് ഇന്ത്യ ഇത്തവണ കുറിച്ചത്. 7 സ്വര്‍ണവും 3 വെള്ളിയും ഉള്‍പ്പെടെ 10 മെഡലുകളുമായി ബോക്‌സിങ് മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. 5 സ്വര്‍ണ്ണമെഡലുകള്‍ നേടി വനിതാ ബോക്‌സര്‍മാര്‍ ഗെയിംസില്‍ അധിപന്മാരായി. പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച്ചും അങ്കുഷ് പങ്കാലും സ്വര്‍ണം നേടി ഇന്ത്യയുടെ വിജയഗാഥ പൂര്‍ത്തിയാക്കി. ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാവായ ബോക്‌സിങ് താരം ജാസ്മിന്‍ ലംബോറിയയാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. ബോക്‌സിങ്ങിന് പുറമേ വെയ്റ്റ്ലിഫ്റ്റിങ്, അത്ലറ്റിക്സ്, പാരാ സ്പോര്‍ട്സ്, ജൂഡോ എന്നീ വിഭാഗങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. കളിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

സംഗീതസാന്ദ്രവും വര്‍ണ്ണശബളവുമായ ചടങ്ങുകളോടെയാണ് ഗ്ലാസ്ഗോ ഗെയിംസിന് കൊടിയിറങ്ങിയത്. ഓസ്‌ട്രേലിയന്‍ ഗായിക ഡെല്‍റ്റ ഗുഡ്രെം, സ്‌കോട്ടിഷ് ഗായകരായ കാമി ബാണ്‍സ്, സാന്‍ഡി ടോം എന്നിവര്‍ക്ക് പുറമേ ഇന്ത്യയില്‍ നിന്ന് ശങ്കര്‍ മഹാദേവന്‍, മാനുഷി ചില്ലാര്‍ എന്നിവരും സമാപന വേദിയില്‍ മാറ്റുകൂട്ടി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായ 2030-ലെ ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദാണ് അടുത്ത മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഗ്ലാസ്ഗോയിലെ സമാപനച്ചടങ്ങില്‍ വെച്ച് അടുത്ത ഗെയിംസിനായുള്ള ഔദ്യോഗിക ബാറ്റണ്‍ ഇന്ത്യയ്ക്ക് കൈമാറി.

Related articles

See all
Popular News

ട്രാക്കില്‍ ഇന്ത്യന്‍ കുതിപ്പ്: റിലേയില്‍ പൊന്നണിഞ്ഞ് ഇന്ത്യന്‍ വനിതകൾ

Popular News

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീര്‍ സിങ്ങിന് ഹാട്രിക് മെഡല്‍ ; 5000 മീറ്ററില്‍ വെങ്കലം

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

മഴ തടസ്സമായാൽ ഇന്ത്യ-പാക് ഫൈനൽ പോരാട്ടം; തോറ്റാലും ജയിച്ചാലും സ്വർണ്ണം പങ്കിടേണ്ടി വന്നേക്...

Save your stories

Sign in