Logo
CHANGE MODE
Fri, Jun 05, 2026 • 07:53 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എല്ലാ പഴുതുകളും അടച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിഎംആർഎൽ എക്സാലോജിക് കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2026
1 min read
Share:

എല്ലാ പഴുതുകളും അടച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിഎംആർഎൽ എക്സാലോജിക് കേസിൽ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി



സിഎംആർഎൽ എക്സാലോജിക് കേസിൽ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കി ഇ ഡി. എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള അനേഷണത്തിനാണ് ഡി ലക്ഷ്യം വയ്ക്കുന്നത്. ഇ.ഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ഓഫീസിൽ മണിക്കൂറുകൾ നീണ്ട ഉന്നതതല യോഗം ഇതിന്റെ ഭാഗമായി നടന്നു. കേസിൽ ടി.വീണ ഉൾപ്പെടെയുള്ള പ്രതികളെ നോട്ടീസ് അയച്ചു വിളിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക്, അന്വേഷണ ഏജൻസി യോഗത്തിന് ശേഷമാവും കടക്കുക.

സിഎംആർഎൽ എക്സാലോജിക് കേസിൽ അന്വേഷണം നേരിട്ട് വിലയിരുത്തുന്നതിനും തുടരാന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തുന്നത്. ഇ.ഡിയുടെ ദക്ഷിണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടി വിളിപ്പിച്ചതോടെ കൊച്ചി ആസ്ഥാനത്തെ ഉന്നതതല യോഗം കേസിൽ ഏറെ നിർണായകമായിരിക്കുകയാണ്.

കേസിൽ വീണയെ ഉൾപ്പടെ പ്രതിപ്പട്ടികയിലുള്ളവരെ നോട്ടീസ് അയച്ചു വിളിപ്പിക്കുക, അറസ്റ്റ് പോലുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുക, റെയ്‌ഡിന്റെ ഭാഗമായ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ തുടർ നടപടികളെ കുറിച്ച് തീരുമാനമെടുക്കുക എന്നിവയിലായിരുന്നു ഉന്നതതല യോഗം. തൊട്ടുപിന്നാലെ കേസിൽ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കൂടിയെത്തിയതോടെ ഇ ഡിയുടെ കൊച്ചി ഓഫീസിലേക്ക് ഇ ഡി ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കമുള്ളവരുടെ എത്തിച്ചേരലും ഒപ്പം, ഉന്നത തല യോഗത്തിന് പുറമെ തുടർ നടപടികളെ കുറിച്ച് നിയമോപദേശകർ ഉൾപ്പെട്ട യോഗം കൂടി.

രണ്ടുമണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ അഭിഭാഷക സംഘവും ഇഡി ഉദ്യോഗസ്ഥരും മടങ്ങുമ്പോൾ, തുടർനടപടികളിൽ അന്വേഷണ ഏജൻസിക്ക് വ്യക്തമായ തീരുമാനങ്ങളുണ്ടെന്ന് വ്യക്തം.







Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10