Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടിയില്‍ കേസെടുത്ത് വിജിലന്‍സ്; രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു; ആദ്യ കേസില്‍ പിണറായി ഒന്നാം പ്രതി

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം

മാസപ്പടിയില്‍ കേസെടുത്ത് വിജിലന്‍സ്; രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു; ആദ്യ കേസില്‍ പിണറായി ഒന്നാം പ്രതി

കൊച്ചി: സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് - 1 ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറുകളുടെ പകര്‍പ്പ് ഇന്ന് തന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് കൈമാറും.

നിയമോപദേശത്തിന്റെ വെളിച്ചത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ആണ്. ഈ കേസില്‍ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി

രണ്ട് എഫ്.ഐ.ആറുകളിലും പിണറായിയുടെ മകള്‍ ടി. വീണയെ പ്രതിയായി ചേര്‍ത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവോടെ കേസിന്റെ നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

Related articles

See all
Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

സപ്ലൈകോയ്ക്ക് ചരിത്ര വില്‍പ്പന; വിപണി ഇടപെടല്‍ ശക്തമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കും; കൂടെയുണ്ടായിരുന്നവര്‍ക്കെതിരെ പ്...

Save your stories

Sign in