Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വയനാട് ചിത്രഗിരിയിലെ കല്യാണിയമ്മയുടെ സംസ്‌കാരം: ഇത് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്ന് മുഖ്യമന്ത്രി; റസാഖിനെയും സുലൈമാനെയും ഫോണില്‍ വിളിച്ചു

വയനാട് ചിത്രഗിരിയിലെ കല്യാണിയമ്മയുടെ സംസ്‌കാരം: ഇത് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്ന് മുഖ്യമന്ത്രി; റസാഖിനെയും സുലൈമാനെയും ഫോണില്‍ വിളിച്ചു

തിരുവനന്തപുരം: മക്കളോ ബന്ധുക്കളോ ഇല്ലാത്ത എണ്‍പത്തിയഞ്ചുകാരിയായ കല്യാണിയമ്മയ്ക്ക് സ്വന്തം മക്കളെപ്പോലെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച അയല്‍വാസികളായ റസാഖിനെയും കുടുംബത്തെയും മുഖ്യമന്ത്രി വിഡി സതീശന്‍ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയില്‍ നിന്നുള്ള ഈ സംഭവം മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ 'കേരള സ്റ്റോറി'യാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ധക്യവും രോഗവും കല്യാണിയമ്മയെ തളര്‍ത്തിയപ്പോഴും അയല്‍വാസികളായ റസാഖും സഹോദരന്‍ സുലൈമാനും കുടുംബവുമാണ് അവര്‍ക്ക് തുണയായത്. പെറ്റമ്മയെപ്പോലെ അവര്‍ കല്യാണിയമ്മയെ പരിചരിക്കുകയും, അവര്‍ ഈ ലോകത്തുനിന്ന് മടങ്ങിയപ്പോള്‍ സ്വന്തം മക്കളെപ്പോലെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയുമായിരുന്നു. ഈ സ്‌നേഹവും കടമയും അത്രയേറെ ഹൃദയസ്പര്‍ശിയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

റസാഖിനെ ഫോണില്‍ വിളിച്ച് ആ സ്‌നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചതായും, വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യത്വത്തിന്റെ പട്ടുപുതച്ചാണ് കല്യാണിയമ്മ ഈ ലോകത്തുനിന്ന് യാത്രയായതെന്നും ഇതിനുമപ്പുറം പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കോവളം സ്പാ പീഡനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തമിഴ്നാട് സ്വദേശി ജിമിലിനാണ് അറസ്റ്റിലായത്,ആകെ...

Popular News

മനുഷ്യസ്‌നേഹത്തിന്റെ 'യഥാര്‍ത്ഥ കേരള സ്റ്റോറി': കല്യാണി അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍...

Popular News

ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു, തീരുമാനം ഗതാഗതമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന്; നിരക...

Popular News

കൗമാര കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതികളുമായി വനിതാ ശിശുക്ഷേമ വകുപ്പ്; 52 കുട്ടികൾക്ക് ഉജ...

Save your stories

Sign in