Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; രാഹുല്‍ വിഷയത്തില്‍ ചെയ്യേണ്ടത് പാര്‍ട്ടി ചെയ്തു: ഷാഫി പറമ്പില്‍ എംപി

ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; രാഹുല്‍ വിഷയത്തില്‍ ചെയ്യേണ്ടത് പാര്‍ട്ടി ചെയ്തു: ഷാഫി പറമ്പില്‍ എംപി
പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പെടെയുള്ള പ്രധാന വിഷയങ്ങള്‍ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ വിഷയം ഉന്നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എങ്കിലും ജനങ്ങള്‍ തീരുമാനിച്ച അജണ്ട ശബരിമല സ്വര്‍ണക്കൊള്ളയാണെന്നും അത് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതായും ഷാഫി പറഞ്ഞു. പാലക്കാടെത്തി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മകുമാറിനെതിരെ പാര്‍ട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുല്‍ വിഷയത്തില്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികള്‍ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ ഉപദേശിക്കാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കാട്ടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ഷാഫി പ്രതികരിച്ചു.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in