തിരുവനന്തപുരം: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എന്‍.എസ്.എസ്. ആസ്ഥാനമായ പെരുന്ന സന്ദര്‍ശിക്കാന്‍ വി.ഡി. സതീശന്‍. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സതീശന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് എത്തുന്നത്.
എന്‍.എസ്.എസ്. പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മന്ത്രി കെ. മുരളീധരനും മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് എന്‍.എസ്.എസ്. ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.
മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി വി.ഡി. സതീശന് പരസ്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു അദ്ദേഹം അവസാനമായി പെരുന്ന സന്ദര്‍ശിച്ചത്. പുതിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം എന്‍.എസ്.എസും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ വലിയ മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും, സ്ഥിരീകരിച്ച് ജി. സുകുമാരന്‍ നായർ