Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി ; പിണറായിയെ കുരുക്കി സ്വപ്നയുടെ മൊഴി

ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി ; പിണറായിയെ കുരുക്കി സ്വപ്നയുടെ മൊഴി
  മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ കുരുക്കിലാക്കി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി. ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് എന്‍ഫോഴ്മെന്‍റിന് സ്വപ്ന നല്‍കിയ മൊഴി പുറത്ത്. സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. 2017 ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍സുല്‍ ജനറലും ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. എന്ത് സഹായത്തിനും ശിവശങ്കറിനെ വിളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞതായി സ്വപ്നാ സുരേഷിന്‍റെ മൊഴിയിലുണ്ട്. പിന്നീടുള്ള ഫോണ്‍ വിളികളിലൂടെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് സ്വപ്നയുടെ മൊഴി. സ്വപ്നയെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ ഓരോ ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയും സർക്കാരും കൂടുതല്‍ പ്രതിരോധത്തിലാകുന്നതാണ് കാണാന്‍ കഴിയുന്നത്. അതേസമയം ചൊവ്വാഴ്ച വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യല്‍ നിർണായകമായിരിക്കും. ശിവശങ്കറിന്‍റെ അറസ്റ്റിന് പോലും സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Save your stories

Sign in