Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും കബളിപ്പിക്കുന്നു ; അന്തസുണ്ടെങ്കില്‍ പിണറായി മാപ്പ് പറയണം' : രമേശ് ചെന്നിത്തല | VIDEO

'മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും കബളിപ്പിക്കുന്നു ; അന്തസുണ്ടെങ്കില്‍ പിണറായി മാപ്പ് പറയണം' : രമേശ് ചെന്നിത്തല | VIDEO
  ആലപ്പുഴ : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യെച്ചൂരിയുടെ നിലപാടാണോ പിണറായിക്കെന്ന് വ്യക്തമാക്കണം. നിലപാട് വ്യക്തമാക്കാതെ വിശ്വാസികളെ വീണ്ടും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന് ജനം കനത്ത തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അഴകൊഴമ്പന്‍ നിലപാടാണുള്ളത്. വിശ്വാസി സമൂഹത്തെ വഞ്ചിച്ച് അധികനാൾ പോകാൻ ജനം അനുവദിക്കില്ല. വനിതാമതിൽ തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. നവോത്ഥാന നായകന്‍റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം. സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടാകും. ഈ കബളിപ്പിക്കൽ മുഖ്യമന്ത്രി അവസാനിപ്പിക്കണം. സത്യവാങ്മൂലം തിരുത്തി നല്‍കാന്‍ പിണറായി തയാറുണ്ടോ എന്ന് വ്യക്തമാക്കണം. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. https://www.facebook.com/JaihindNewsChannel/videos/2996495610580832

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in