Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചാണകക്കുഴിക്ക് 3 ലക്ഷം; തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം; ലിഫ്റ്റിന് 40 ലക്ഷം: പിണറായി കാലത്തെ ക്ലിഫ് ഹൗസ് കരാറില്‍ വന്‍ ക്രമക്കേട്

വിവരാവകാശ രേഖകൾ പ്രകാരം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരണത്തിന് ടെൻഡർ നടപടികളില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ നിർദേശപ്ര

ചാണകക്കുഴിക്ക് 3 ലക്ഷം; തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം; ലിഫ്റ്റിന് 40 ലക്ഷം: പിണറായി കാലത്തെ ക്ലിഫ് ഹൗസ് കരാറില്‍ വന്‍ ക്രമക്കേട്

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 29 ലക്ഷം രൂപയുടെ ഈ നിര്‍മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ ഊരാളുങ്കലിന് നല്‍കിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്ന് 2017 നവംബറിലെ ടൂറിസം ഡയറക്ടറുടെ രേഖയില്‍ പറയുന്നു. നീന്തല്‍ക്കുളം നവീകരണവും മേല്‍ക്കൂര നിര്‍മാണവും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം.

നീന്തല്‍ക്കുളത്തിന്റെ നിര്‍മാണത്തിന് പുറമേ, 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇതിന്റെ പരിപാലനത്തിനായി മാത്രം 12.48 ലക്ഷം രൂപ ടൂറിസം വകുപ്പ് അധികമായി ചെലവഴിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നീന്തല്‍ക്കുളത്തിന്റെ ആവശ്യങ്ങള്‍ക്കായി ആകെ 41.48 ലക്ഷം രൂപയാണ് സര്‍ക്കാര്‍ മുടക്കിയത്. കൂടാതെ, 2017 സെപ്റ്റംബറില്‍ ഷാര്‍ജ സുല്‍ത്താന് വിരുന്നൊരുക്കുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിന്റെ പുറംചുമര്‍ പെയിന്റ് ചെയ്യാന്‍ 1.35 ലക്ഷം രൂപ അടിയന്തര സാഹചര്യമെന്ന പേരില്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് തന്നെ ഏല്‍പിക്കുകയും ചെയ്തു.

പിന്നീടുള്ള വര്‍ഷങ്ങളിലും ക്ലിഫ് ഹൗസില്‍ ലക്ഷങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. 2023-ല്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി 39.74 ലക്ഷം രൂപയും തൊഴുത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 3.68 ലക്ഷം രൂപയും ചാണകക്കുഴി നിര്‍മാണത്തിന് 3 ലക്ഷം രൂപയും ചെലവഴിച്ചു. 2021-26 കാലയളവില്‍ ഇലക്ട്രിക്കല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം 25.48 ലക്ഷം രൂപയും എസി സ്ഥാപിക്കാനും പരിപാലിക്കാനുമായി 8 ലക്ഷം രൂപയും മുടക്കി. പെരുവ മുളക്കുളം സൗത്ത് സ്വദേശിയായ എം.ടി. തോമസിന് ലഭിച്ച വിവരാവകാശ മറുപടിയിലൂടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവന്നത്.

Related articles

See all
Popular News

പുന്നപ്ര-വയലാറില്‍ തമ്മിലടിച്ച് സിപിഎമ്മും സിപിഐയും; ചിന്ത വാരികയിലെ ലേഖനത്തെ ചൊല്ലി കലഹം

Popular News

പി.എ.സി. സംയുക്ത യോഗത്തിന് വേദിയാകാന്‍ കേരളം; നാളെ തിരുവനന്തപുരത്ത് തുടക്കം; ലോക്‌സഭാ സ്പീ...

Popular News

കരിപ്പൂരില്‍ സ്വര്‍ണക്കടത്തും കവര്‍ച്ചാശ്രമവും; ഒരു സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍, 823...

Popular News

സംസ്ഥാനത്ത് പുതിയ ജലനയം വരുന്നു; 2027-ന്റെ തുടക്കത്തില്‍ രൂപീകരിക്കുമെന്ന് മന്ത്രി മോന്‍സ്...

Save your stories

Sign in