Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
  ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനി നൂറനാട് പണയിൽ രജനി ഭവനത്തിൽ നിരഞ്ജനയെ (14) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആലപ്പുഴയിൽ നിന്ന് ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ രാത്രി 9 .30 ഓടെ കിടപ്പു മുറിയുടെ ജനലഴിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാതാവ് രജനിക്കും അനുജത്തിക്കും ഒപ്പമാണ് നിരജ്ഞന പതിവായി കിടന്നുറാങ്ങാറുള്ളത്. കഴിഞ്ഞ ദിവസം നേരത്തെ മുറിയിൽ കയറി വാതിൽ അടച്ചതിൽ സംശയം തോന്നി വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ അപ്പൂപ്പൻ കത്തി വെച്ച് അറുത്തിട്ട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവും അനുജത്തിയും മുറിയിൽ എത്തുന്നതിന് മുമ്പ് അകത്തു നിന്നും കതക് പൂട്ടിയശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. മാതാവിന്‍റെ അച്ഛനും അമ്മയ്ക്കും പുറമെ അനുജത്തിയും മാത്രമാണ് ഇവിടെ താമസം. എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവിനോ ബന്ധുക്കൾക്കോ അറിയില്ല. പിതാവ് നിലജ്ഞൻ അടുത്ത മാസം നാട്ടിലെത്താനിരിക്കുകയായിരുന്നു. നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ക്ലാസിലെ മിടുക്കിയായ കുട്ടിയാണ് നിരഞ്ജന എന്ന് അദ്ധ്യാപകർ പറയുന്നു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in