Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KSU STRIKE| സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

KSU STRIKE| സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ (0407 2025, വെള്ളി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കേരളാ സാങ്കേതിക സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയാണ് സംഘര്‍ഷമുണ്ടായത്. ഇയര്‍ ബാക്ക് സിസ്റ്റം പിന്‍വലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്‌സിറ്റികളുടെയും വിസി നിയമനങ്ങള്‍ നിയമവിധേയമായി പൂര്‍ത്തിയാക്കുക, പ്രിന്‍സിപ്പാള്‍ നിയമനങ്ങള്‍ മുടങ്ങിക്കിടക്കുന്ന എല്ലാ സര്‍ക്കാര്‍ കലാലയങ്ങളിലും ഉടന്‍ നിയമനം പൂര്‍ത്തിയാക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജ്ജില്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജ് പ്രയോഗത്തില്‍ ഗോകുല്‍ ഗുരുവായൂരിന്റെ തലക്കാണ് പരിക്കേറ്റത്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Save your stories

Sign in