Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്
  കണ്ണൂര്‍ : പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചുമാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കണ്ണൂര്‍ ഡിസി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ജലപീരങ്കി പ്രയോഗത്തില്‍ വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മറിഞ്ഞു വീണു. പോലീസ് ബലം പ്രയോഗിച്ചത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കത്തിനും, സംഘര്‍ഷത്തിനും ഇടയാക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് രണ്ട് തവണ ജല പീരങ്കി പ്രയോഗിച്ചു. കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്ന വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ഡിസിസി പ്രസിഡന്‍റ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് ബലപ്രയോഗത്തില്‍ നാല് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Save your stories

Sign in