Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയിപ്പ്

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയിപ്പ്

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയിപ്പ്

ഡൽഹി: അടുത്ത സമര പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന ശക്തമായ സൂചന നൽകി പൗരാവകാശ സംഘടനയായ സി.ജെ.പിയുടെ (CJP) പുതിയ കുറിപ്പ്. ഡൽഹിയിലുള്ളവർ ('പാറ്റകൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ട്) തുടരണമെന്നും ഉടൻ തന്നെ അടുത്ത വിളി വരുമെന്നുമാണ് സംഘടനയുടെ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങിയതായും സി.ജെ.പി ഇതിൽ വിശദമാക്കുന്നുണ്ട്.

പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയതിന് പിന്നാലെ കസ്റ്റഡിയിലായ സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് രാവിലെ 10 മണിയോടെ വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെയും പിന്നീട് പൊലീസ് വിട്ടയച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ കടുത്ത നടപടി ഉണ്ടാകുമെന്ന കർശന മുന്നറിയിപ്പോടെയാണ് ധ്രുവിനെ മോചിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് വിട്ടയച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.

തങ്ങളെ വിട്ടയക്കാൻ ഡൽഹി പൊലീസ് ഒടുവിൽ നിർബന്ധിതരായെന്നും, "കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ല" എന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ സി.ജെ.പി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു. അതേസമയം, ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ 'ഇന്ത്യാ' സഖ്യത്തിന്റെ നേതൃത്വത്തിൽ വൻ റാലി നടത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുമുണ്ട്.


Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

"പോലീസ് കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോയതാണ്"; വെളിപ്പെടുത്തലുമായി പ്രമുഖ യൂട്യൂബർ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Save your stories

Sign in