Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MOHANLAL SPEECH| 'സിനിമ എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ്'; മലയാള സിനിമയെ വാനോളമുയര്‍ത്തി മോഹന്‍ലാല്‍

MOHANLAL SPEECH| 'സിനിമ എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ്'; മലയാള സിനിമയെ വാനോളമുയര്‍ത്തി മോഹന്‍ലാല്‍
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ നിറഞ്ഞ സദസ്സില്‍ വച്ച് ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നിറഞ്ഞ കയ്യടികളോടെ ആദരം പ്രകടിപ്പിച്ചു. ഈ പുരസ്‌കാരം തനിക്ക് ലഭിച്ച അംഗീകാരമായി മാത്രമല്ല, മലയാള സിനിമക്ക് ലഭിച്ച അംഗീകാരമായിട്ടാണ് താന്‍ കാണുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ തന്റെ സന്തോഷം പങ്കുവെച്ചു. 'ഇങ്ങനെയൊരു നിമിഷം താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഈ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു. സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയില്‍ വച്ച് കുമാരനാശാന്റെ കവിത ചൊല്ലിയതും ഏറെ ശ്രദ്ധേയമായി. 'ചിതയിലാഴ്ന്നു പോയതല്ലോ ചിരമനോഹരമായ പൂവിത്' എന്ന കുമാരനാശാന്റെ കവിതയും കൂടി ചൊല്ലിയപ്പോള്‍ അഭിമാനത്തിന്റെ നെറുകയിലായിരുന്നു മലയാളികള്‍.

Related articles

See all
Latest News

"തോൽവി ഭയന്ന് മണ്ഡല പുനക്രമീകരണം; വനിതാ ബില്ലിന്റെ മറവിൽ ജനാധിപത്യ കശാപ്പ്": കെ.സി. വേണുഗോ...

Latest News

AI സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായ; സ്വകാര്യ സർവകലാശാലയെ ഉച്ചകോടിയിൽ‌ നിന്ന് പുറത്...

Latest News

തെരുവുനായ കടിയേറ്റാല്‍ സര്‍ക്കാര്‍ 'കനത്ത വില' നല്‍കേണ്ടി വരും; നായപ്രേമികള്‍ക്കും ഉത്തരവാ...

Latest News

ലോക്‌സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്; പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി എം.പി

Save your stories

Sign in