Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിലേക്ക് ക്രിസ്മസ് – ന്യൂഇയർ സ്പെഷ്യൽ ട്രെയിൻ; യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് പിന്നാലെ

കേരളത്തിലേക്ക് ക്രിസ്മസ് – ന്യൂഇയർ സ്പെഷ്യൽ ട്രെയിൻ; യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് പിന്നാലെ
  ഡൽഹി: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. വരുന്ന അവധി ദിവസങ്ങളിൽ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളില്ലെന്ന പരാതിയ്ക്ക് താൽക്കാലിക ആശ്വാസമായിട്ടാണ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.  ക്രിസ്മസിനും ന്യൂഇയറിനും നാട്ടിലേക്ക് വരാനും പോകാനും കഴിയുന്ന വിധത്തിൽ ഇരുദിശകളിലേക്കും നാലുവീതം സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈ എൽടിടിയിൽ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ സർവീസുകൾ. കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഡിസംബര്‍ 19, 26, ജനുവരി 02, 09 തീയതികളിൽ വൈകിട്ട് നാലിന് മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21, 28, ജനുവരി 04, 11 തീയതികളിൽ വൈകിട്ട് 4:20 നാണ് മുബൈ എല്‍ടിടിയിലേക്ക് ട്രെയിൻ പുറപ്പെടുക. ക്രിസ്മസ് – ന്യൂഇയർ സീസണിൽ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, സഹമന്ത്രി വി. സോമണ്ണ എന്നിവരുമായി കൊടിക്കുന്നിൽ സുരേഷ് എംപി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂഡൽഹി, മുംബൈ, ഹൗറ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, അമൃത്സർ, നന്ദേഡ്, ജയ്പൂർ, ജബൽപൂർ, ഭോപ്പാൽ, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കോട്ടയം / മധുരൈ – ചെങ്കോട്ട വഴി കൊല്ലം ജംങ്ഷനിലേക്കോ അല്ലെങ്കിൽ തിരുവനന്തപുരം നോർത്തിലേക്കോ സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത്.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in