Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വര്‍ഗ്ഗത്തില്‍ പോകണം; യേശുവിനെ കാണണം-അവകാശവാദവുമായി പെണ്‍മക്കള്‍ രംഗത്ത്

'സ്വര്‍ഗ്ഗത്തില്‍ പോകണം; യേശുവിനെ കാണണം-അവകാശവാദവുമായി പെണ്‍മക്കള്‍ രംഗത്ത്
അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സ് സംസ്‌കാരചടങ്ങുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സന്ദേശം തന്റെ പക്കല്‍ ഉണ്ടെന്ന അവകാശവാദവുമായി മകള്‍ രംഗത്ത്. സ്വര്‍ഗ്ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് തന്നെ അടക്കണമെന്നുമാണ് എം എം ലോറന്‍സിന്റേതെന്ന പേരില്‍ മകള്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 2022 ഫെബ്രുവരി 25നാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ്പെണ്‍മക്കള്‍ അവകാശപ്പെടുന്നത്. ഹൈക്കോടതിക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും  അനുവാദമില്ലാതെയാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതും പെണ്‍ മക്കള്‍ ആരോപിച്ചു. എം.എം. ലോറന്‍സിന്റെ മരണത്തിന് പിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടിക്കെടിരെ പെണ്‍ മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ അപ്പീലുകള്‍ തള്ളുകയായിരുന്നു. മതിയായ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കാന്‍ മകന്‍ സജീവന്‍ തീരുമാനിച്ചതെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ ഹര്‍ജികള്‍ തള്ളിയത്.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in