Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്

ദുരന്തത്തിനിരയായ കുട്ടിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കാനും കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് ഭൂമി ലഭ്യമാക്കാനും...

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതു വയസുകാരി വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൈയ്‌ക്കേറ്റ ചെറിയ പരിക്കിന് ചികിത്സ തേടിയപ്പോഴുണ്ടായ ഗുരുതരമായ സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം കുട്ടിയുടെ ഭാവിജീവിതത്തെയും തൊഴില്‍ സാധ്യതകളെയും ഗുരുതരമായി ബാധിക്കുമെന്നും, ഭാവിയില്‍ സാധാരണ തൊഴില്‍ ചെയ്യാനോ സ്ഥിരവരുമാനം കണ്ടെത്താനോ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് ഈ നിര്‍ണായക നിര്‍ദേശം നല്‍കിയത്. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം ഷാജേഷ് ഭാസ്‌കര്‍ പി. എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കുട്ടിയുടെ വിദ്യാഭ്യാസവും തുടര്‍ചികിത്സയും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദിനിക്ക് 21 വയസ്സ് തികയുന്നതുവരെയുള്ള പഠനച്ചെലവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതിനാല്‍ അത് കൃത്യമായി ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പാലക്കാട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കായിരിക്കും. കുട്ടിയുടെ തുടര്‍ചികിത്സയുടെ മുഴുവന്‍ ചെലവുകളും ആരോഗ്യവകുപ്പ് തന്നെ വഹിക്കണം. ഇതോടൊപ്പം 'മിഷന്‍ വാത്സല്യ' പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും, പ്രത്യേക കുടുംബസാഹചര്യം പരിഗണിച്ച് കുട്ടിക്കും കുടുംബത്തിനും ആവശ്യമായ മാനസിക പിന്തുണയും കൗണ്‍സലിംഗും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഈ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ചികിത്സാപ്പിഴവ് സംബന്ധിച്ച് സംസ്ഥാനതലത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയരുകയും ആരോഗ്യവകുപ്പടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. നിലവിലെ ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടം 45 പ്രകാരം അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ദുരന്തത്തിനിരയായ കുട്ടിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കാനും കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് ഭൂമി ലഭ്യമാക്കാനും വ്യക്തിപരമായി ഇടപെടലുകള്‍ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ പ്രത്യേകം പ്രശംസിച്ചു. സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന മാതൃകാപരമായ ഇത്തരം ഇടപെടലുകള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Save your stories

Sign in