മുഖ്യമന്ത്രി വി.ഡി. സതീശന്‍ ക്ലിഫ് ഹൗസിലേക്ക്; ലളിതമായ ചടങ്ങുകളോടെ താമസം മാറി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. അല്പം മുന്‍പാണ് മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍ എത്തിയത്. ആഡംബരങ്ങളൊന്നുമില്ലാതെ, അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത തികച്ചും ലളിതമായ പാലുകാച്ചല്‍ ചടങ്ങുകളോടെയായിരുന്നു പുതിയ വസതിയിലേക്കുള്ള പ്രവേശം. ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി ക്ലിഫ് ഹൗസില്‍ താമസിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വസതി ഒഴിഞ്ഞതിനെ തുടര്‍ന്ന്, അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് വി.ഡി. സതീശനും കുടുംബവും ഇവിടേക്ക് എത്തിയത്. അതേസമയം, വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഇനി പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയന് കൈമാറും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.