Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎമ്മിനെതിരെ തുറന്നടിച്ച് ചെറുകുന്നിലെ റിബല്‍ സ്ഥാനാര്‍ത്ഥി; ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്നുവെന്ന് ഇ. ബാബുരാജ്

സിപിഎമ്മിനെതിരെ തുറന്നടിച്ച് ചെറുകുന്നിലെ റിബല്‍ സ്ഥാനാര്‍ത്ഥി; ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്നുവെന്ന് ഇ. ബാബുരാജ്
  കണ്ണൂര്‍ ചെറുകുന്ന് പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിബല്‍ സ്ഥാനാര്‍ത്ഥി ഇ. ബാബുരാജ് രംഗത്ത്. പാര്‍ട്ടിയില്‍ നടക്കുന്നത് പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും തനിക്കെതിരെ പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ബാബുരാജ് ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തി. ചെറുകുന്ന് രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ. മോഹനനെതിരെയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബുരാജ് മത്സരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ അഴിമതിയും കൊള്ളരുതായ്മയും അനുസ്യൂതം തുടരുകയാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഒറ്റപ്പെടുത്തുകയും, വ്യക്തിഹത്യ നടത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്ന രീതിയാണ് നേതൃത്വം സ്വീകരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഓഹരികളിലൂടെ ലക്ഷക്കണക്കിന് രൂപ സമാഹരിച്ച് ആരംഭിച്ച ചെറുകുന്ന് സഹകരണ ആശുപത്രി പൂട്ടിപ്പോയിട്ടും, നിക്ഷേപകര്‍ക്ക് അവരുടെ ഓഹരി തുക തിരിച്ചുനല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് തനിക്കെതിരെ പ്രാദേശിക സിപിഎം നേതൃത്വം അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏരിയാ കമ്മിറ്റി അംഗം കൂടിയായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ ബ്രാഞ്ച് സെക്രട്ടറി തന്നെ അഴിമതി ആരോപണങ്ങളുമായി മത്സരരംഗത്ത് എത്തിയത് ചെറുകുന്നിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in