Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും.

കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും.
ഇല്ല, സഖാക്കള്‍ നിര്‍ത്താന്‍ ഒരു ഭാവവും ഇല്ല. ആരാധനാലയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് കോടതി നിര്‍ദ്ദേശിച്ചത് കേട്ട ഭാവമില്ല. ഇതിനു ബദലായി സംഘപരിവാറും അവരുടെ നേതാക്കളുടെ കൊടിയും പടവുമായി എത്തുന്നുണ്ട്. ഒന്നിനു പിന്നാലെ മറ്റൊന്നായി ദിവസം തോറും ക്ഷേത്രങ്ങളിലെ ആര്‍ എസ്സ് എസ് വല്‍ക്കരണവും ചുവപ്പുവല്‍ക്കരവും വാര്‍ത്തകളാവുന്നു. കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും ഉയര്‍ന്നതാണ് ഇതില്‍ ഏറ്റവും പുതിയത്. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം.ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഐഎം പ്രവര്‍ത്തകരുടെ ആഘോഷം നടന്നത്. ഡി ജെ പാര്‍്ട്ടികളെ അനുസ്മരിപ്പിക്കുന്ന് ലൈറ്റ് സംവിധാനങ്ങളും ഉയര്‍ന്ന ശബ്ദത്തിലുള്ള ഗാനത്തിനുമൊപ്പമാണ് ഘോഷയാത്രയും പ്രവര്‍ത്തകരുടെ ആഘോഷവും നടന്നത്. കൂത്ത്പറമ്പ് ക്ഷേത്രോത്സവത്തിനിടെ കോലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടി വീശിയത് നേരത്തെ വിവാദമായിരുന്നു  

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in