Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചൗരി ചൗര എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ കാണ്‍പൂര്‍ സെന്‍ട്രലില്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്

ചൗരി ചൗര എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ കാണ്‍പൂര്‍ സെന്‍ട്രലില്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഗോരഖ്പൂര്‍-ചൗരി ചൗര എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ ബുധനാഴ്ച വൈകുന്നേരം പാളം തെറ്റി. സംഭവത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു.

കാണ്‍പൂര്‍ അന്‍വര്‍ഗഞ്ചില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 15003), കാണ്‍പൂര്‍ സെന്‍ട്രലിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി വൈകുന്നേരം 5.03-നാണ് യാത്ര തിരിച്ചത്. രണ്ട് മിനിറ്റിനുള്ളില്‍, സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങവെ B4, B5, B6, B7 എന്നീ കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. ഓരോ കോച്ചിന്റെയും ഓരോ ട്രോളി വീതമാണ് പാളത്തില്‍ നിന്ന് പുറത്തുപോയത്. അപകടസമയത്ത് ഈ നാല് കോച്ചുകളിലുമായി മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാണ്‍പൂര്‍ സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ട്രാഫിക് മാനേജര്‍ (സി.ടി.എം) അക്ഷാംശു ഗോവില്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരും എന്‍ജിനീയറിങ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പ്രയാഗ്രാജില്‍ നിന്നുള്ള മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാണ്‍പൂര്‍ ഡെപ്യൂട്ടി സി.ടി.എമ്മിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടത്തില്‍പ്പെടാത്ത കോച്ചുകള്‍ വേര്‍പെടുത്തി യാത്ര ഉടന്‍ തന്നെ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related articles

See all
Popular News

കുല്‍ഗാം ഭീകരാക്രമണം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും ഭീകരവാദം അവസാനിച്ചില്ല; അമിത് ഷ...

Popular News

15 സെക്കന്‍ഡില്‍ 30 തവണ വെടിയുതിര്‍ത്തു; കുല്‍ഗാം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Popular News

'യുഗേ യുഗീന്‍ ഭാരത്' മ്യൂസിയം: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്...

Popular News

പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും മാത്രം പൗരത്വത്തിന് തെളിവല്ല: ഗുവഹാട്ടി ഹൈക്കോടതി

Save your stories

Sign in