Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലഹരിക്കെതിരെയുള്ള പോരാട്ടം: സ്‌കൂളുകളിൽ സ്‌പോർട്‌സ് നിർബന്ധമാക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

ലഹരിക്കെതിരെയുള്ള പോരാട്ടം: സ്‌കൂളുകളിൽ സ്‌പോർട്‌സ് നിർബന്ധമാക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

തലശ്ശേരി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം (സ്‌പോർട്‌സ്) നിർബന്ധമാക്കണമെന്ന് ചാണ്ടി ഉമ്മൻ എം.എ.എൽ. തലശ്ശേരി സാൻജോസ് മെട്രോപോളിറ്റൻ സ്‌കൂളിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള സൈക്കിൾ റാലിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ പല സ്‌കൂളുകളിലും നിലവിൽ കായികാധ്യാപകർ പോലുമില്ലാത്ത അവസ്ഥയാണെന്നും ഇതിന് അടിയന്തരമായി മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമ്മിക്കുന്നതുമായ റോഡുകൾക്കൊപ്പം സൈക്കിൾ ട്രാക്കുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ലഹരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ ഏവരും ഒന്നിച്ച് നിൽക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തത്. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ലിൻസി പി. സാം വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും കരാട്ടെ പ്രദർശനവും പൊതുജനശ്രദ്ധ പിടിച്ചുപറ്റി.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in