Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം കെ.സി വേണുഗോപാല്‍ എംപിക്ക്

സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം കെ.സി വേണുഗോപാല്‍ എംപിക്ക്

  ദുബായ്: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിക്ക്. ഒക്ടോബര്‍ 26 ന് ദുബായില്‍ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ,സി.പി. ജോൺ, ഡോക്ടർ ശശി തരൂർ എംപി , ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വാർത്താസമ്മേളത്തില്‍ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, കെ.പി അബ്ദുൽ വഹാബ്, ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ തുടങ്ങിയവരും പങ്കെടുത്തു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in