Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയി ; സിഎഫ്എല്‍ടിസികള്‍ നിര്‍ജീവം ; വിമർശിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയി ;  സിഎഫ്എല്‍ടിസികള്‍ നിര്‍ജീവം ;  വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ വിമർശനവുമായി മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. സിഎഫ്എല്‍ടിസികള്‍ പലയിടത്തും നിര്‍ജീവമാണെന്നും അദ്ദേഹം വിലയിരുത്തി.  കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കൊവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരില്‍ നിന്ന് പിഴ ഈടാക്കി പ്രത്യേക ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലാക്കണം. ക്വാറന്‍റൈന്‍ ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.      

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in