Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം", ഭരണഘടനാ അട്ടിമറി ശ്രമം; ലോക്സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്കയുടെ കന്നി പ്രസംഗം

"കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം", ഭരണഘടനാ അട്ടിമറി ശ്രമം; ലോക്സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്കയുടെ കന്നി പ്രസംഗം
  ഡല്‍ഹി: പാർലമെന്‍റിലെ കന്നിപ്രസം​ഗത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് വയനാട് എംപി പ്രിയങ്കാ ​ഗാന്ധി. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി പ്രതിപക്ഷ സർക്കാരുകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും  പ്രിയങ്ക കുറ്റപ്പെടുത്തി. ‌ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്‍റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു വയനാട് എംപിയായ പ്രിയങ്ക. ലോക്സഭയിലെ പ്രിയങ്കയുടെ ആദ്യപ്രസംഗമായിരുന്നു ഇന്നത്തേത്. രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങള്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. ഭാരതത്തിന്‍റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‍റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു. സംഭൽ വിഷയം പാർലമെന്‍റിൽ ഉന്നയിച്ച പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ കുടുബത്തെ കണ്ടത് സഭയിൽ പരാർമർശിച്ചു. കൊല്ലപ്പെട്ടത് വലിയ സ്വപ്നങ്ങളുള്ളവരായിരുന്നു. 17 വയസുള്ള അദ്നാൻ എന കുട്ടി ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവച്ചു. അവനെ അത് പറയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന ശക്തിയാണ്. ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക സഭയില്‍ തുറന്നടിച്ചു. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു? ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്ന ചോദ്യമുയർത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in