'ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നത്' : രാജ്മോഹൻ ഉണ്ണിത്താൻ എംപി
Jaihind TV News Report
Jaihind TV Web Desk
February 08, 2025
1 min read
•
Updated: May 26, 2026
കാസർഗോഡ്: മനുഷ്യ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര- കേരള സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപവാസം സമരം ആരംഭിച്ചു. കാസർഗോഡ് മുളിയാർ ബോവിക്കാനത്ത് നടക്കുന്ന ഉപവാസ സമരം എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലയിൽ ഉൾപ്പടെ വന്യമൃഗ ശല്യം കൂടിവരുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
"കേന്ദ്ര- കേരള സർക്കാരുകൾ വിഷയത്തിൽ വേണ്ടവിധം ഇടപെടുന്നില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ്.
ഭീതിജനകമായ അന്തരീക്ഷത്തിൽ കാസർഗോഡുകാർ ഉൾപ്പടെ ജീവിക്കുന്നു. വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നതെന്നും" രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10