Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് വ്യാപനത്തിന് ശമനമില്ല : കേന്ദ്ര സംഘം ഇന്ന് വീണ്ടും കേരളത്തില്‍

കൊവിഡ് വ്യാപനത്തിന് ശമനമില്ല : കേന്ദ്ര സംഘം ഇന്ന് വീണ്ടും കേരളത്തില്‍
കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍ എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയർത്തുന്നു. ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളിൽ സന്ദർശനം നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകൾ നാളെ സന്ദർശിക്കും. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. തുടർച്ചയായി മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിലേയ്ക്ക് ഉയർന്നു. അടുത്ത മൂന്നാഴ്ച രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് വിലയിരുത്തൽ.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in