Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎ തോമസ് കെ തോമസിനും  ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്

സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎ തോമസ് കെ തോമസിനും  ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്
ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎൽഎ തോമസ് കെ തോമസിനും  ഭാര്യ ഷേർളി തോമസിനും എതിരെ കേസെടുത്തു. സ്വന്തം പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് എംഎല്‍എ യ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്   ആർ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്. ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടനാട് നിയമസഭ മണ്ഡലം എംഎല്‍എയാണ് തോമസ് കെ തോമസ് . ഹരിപ്പാട് പൊലീസാണ് കേസെടുത്തത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in