Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PEROORKKADA| പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അപമാനിച്ച കേസ്; ഇന്ന് അന്വേഷണം ആരംഭിക്കും

PEROORKKADA| പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അപമാനിച്ച കേസ്; ഇന്ന് അന്വേഷണം ആരംഭിക്കും
പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അന്യായമായി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ബിന്ദുവില്‍ നിന്നും തനിക്കെതിരെ പരാതി നല്‍കിയവരുടെ മൊഴി അന്വേഷണ സംഘം എടുക്കും. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്ത് അന്വേഷണം നടത്തുക. അന്വേഷണസംഘം നെടുമങ്ങാടെത്തിയ ശേഷം ബിന്ദുവില്‍ നിന്നും മൊഴിയെടുക്കും. ബിന്ദുവിനെതിരെ മോഷണ പരാതി നല്‍കിയ വീട്ടുടമയില്‍ നിന്നും മൊഴി ശേഖരിക്കും. തിരുവനന്തപുരത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ 23ാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറിലധികം ബിന്ദുവിനെ കസ്റ്റഡിയില്‍ വച്ചത്. പിന്നാലെ എസ്.ഐയെയും, എ.എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്യുകയും സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാനായി എസ്.ഐയെയും, എ.എസ്.ഐയേയും സസ്‌പെന്‍ഡ് ചെയ്തത്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in