Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് വീട് നിർമ്മാണത്തിൽ അഴിമതിയോ? പ്രസ് ക്ലബ് സംവാദത്തിൽ വെളിപ്പെടുത്തലുമായി അബിൻ വർക്കി

വയനാട് വീട് നിർമ്മാണത്തിൽ അഴിമതിയോ? പ്രസ് ക്ലബ് സംവാദത്തിൽ വെളിപ്പെടുത്തലുമായി അബിൻ വർക്കി
 

ഇടത് സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി വീണാ ജോർജും തനിക്ക് അവസരം നൽകിയാൽ വർക്കാകാത്ത സിസ്റ്റം വർക്ക് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞ് യു ഡി എഫ് സ്ഥാനാർത്ഥിയും, ഇരു മുന്നണികളും അഴിമതിയുടെ കാര്യത്തിൽ ഒരുപോലെയാണെന്നും, മാറാത്ത മണ്ഡലത്തിൻ്റെ ദുരവസ്ഥ മാറ്റാൻ കുമ്മനം രാജശേഖരനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കുമ്മനത്തിൻ്റെ പ്രതിനിധിയായെത്തിയ അഡ്വ. കെ ഹരിദാസും സംവാദത്തെ സജീവമാക്കി.

ആറൻമ്മുളയുടെ വികസന വിഷയങ്ങളും, ആരോഗ്യ രംഗത്തെ നെട്ടങ്ങളും കോട്ടങ്ങളുമെല്ലാം സജീവമായ ചർച്ചയിൽ സംസ്ഥാന സർക്കാരിനും ഡിവൈഎഫ് ഐക്കുമെതിരെ ശക്തമായ ആരോപണങ്ങളും യു ഡി എഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉന്നയിച്ചു. വയനാട് ദുരിതാശ്വാസ പാക്കേജിൻ്റെ ഭാഗമായി വീടുകൾ നിർമ്മിച്ചതിൽ വൻ അഴിമതി നടന്നതായും, ഡിവൈ എഫ് ഐ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് വ്യാജ ചെക്കാണെന്നും അബിൻ വർക്കി സംവാദത്തിൽ ആരോപിച്ചു. വയനാട് ദുരിതബാധിതർക്ക് യൂത്ത് കൊൺഗ്രസ് വാഗ്ദാനം ചെയ്ത 30 വീടുകളെപ്പറ്റിയുള്ള മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് അബിൻ വർക്കിയുടെ ആരോപണം. യൂത്ത് കോൺഗ്രസ് പിരിച്ച തുകക്ക് കൃത്യമായ കണക്കുണ്ടെന്നും വീട് നൽകുമെന്നും പറഞ്ഞു കൊണ്ടാണ് അബിൻ വർക്കി ആരോപണം ഉന്നയിച്ചത്. വീടുകളുടെ നിർമ്മാണത്തിന് ടെണ്ടർ ക്ഷണിക്കാതെയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയതെന്നും 23 ലക്ഷം രൂപ നിർമ്മാണ ചിലവ് അവകാശപ്പെടുന്ന വീടുകൾ 13 ഓ 14 ഓലക്ഷം രൂപക്ക് പൂർത്തിയാവുമെന്നും അബിൻ വർക്കി പറഞ്ഞു. 299 രുപ ചിലവഴിച്ച പദ്ധതിക്ക് 150 കോടി ക്ക് മുകളിൽ ചിലവ് വരില്ല. ഡി വൈ എഫ് ഐ വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി നൽകി എന്നവകാശപ്പെട്ട ദിവസം ദുരിതാശ്വാസ നിധിയിൽ 2.5 കോടി മാത്രമാണ് എത്തിയത്. പിന്നീട് മൂന്ന് തവണയായാണ് തുക നൽകിയത്. അതു കൊണ്ട് തന്നെ അന്ന് കൊടുത്ത ചെക്ക് വ്യാജമാണ്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 15 കോടിയോളം രൂപ 10 മാസക്കാലം ഡിവൈ എഫ് ഐ യുടെ അകൗണ്ടിൽ ഇട്ടവകയിൽ ഒരു കോടിയിലധികം രൂപ പലിശ ലഭിച്ചിട്ടുണ്ടാകുമെന്നും അബിൻ വർക്കി ആരോപിച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in