Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഖത്തറിനെ ഗോള്‍മഴയില്‍ മുക്കി കാനഡയ്ക്ക് ചരിത്ര ജയം; ജൊനാഥന്‍ ഡേവിഡിന് ഹാട്രിക്ക്; 2 ചുവപ്പ് കാര്‍ഡുകള്

ഖത്തറിനെ ഗോള്‍മഴയില്‍ മുക്കി കാനഡയ്ക്ക് ചരിത്ര ജയം; ജൊനാഥന്‍ ഡേവിഡിന് ഹാട്രിക്ക്; 2 ചുവപ്പ് കാര്‍ഡുകള്

വാന്‍കൂവര്‍: ഗ്രൗണ്ടില്‍ കാനഡയുടെ ഗോള്‍മഴയും ഖത്തറിന്റെ പരുക്കന്‍ അടവുകളും കണ്ട നാടകീയമായ പോരാട്ടത്തില്‍, എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കാനഡയ്ക്ക് ചരിത്ര വിജയം. ലോകകപ്പ് ചരിത്രത്തില്‍ കാനഡ നേടുന്ന ആദ്യ ജയമാണിത്. എന്നാല്‍, കളിയിലെ നിലവാരം പരിശോധിച്ചാല്‍ ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും മോശം മത്സരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്. കാനഡയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധം കോട്ട കെട്ടാന്‍ പോലുമാകാതെ കളിയിലുടനീളം ഖത്തര്‍ താരങ്ങള്‍ പതറുന്നതാണ് വാന്‍കൂവറില്‍ കണ്ടത്.

തുടക്കം മുതല്‍ കളി നിയന്ത്രിച്ച കാനഡ 78 ശതമാനം സമയവും പന്ത് തങ്ങളുടെ പക്കല്‍ തന്നെ വെച്ചാണ് കളം നിറഞ്ഞത്. കളിയിലുടനീളം ഖത്തര്‍ പോസ്റ്റിലേക്ക് 31 തവണയാണ് കനേഡിയന്‍ പട ആക്രമണം അഴിച്ചുവിട്ടത്. 16-ാം മിനിറ്റില്‍ കൈല്‍ ലാറിന്‍ തുടങ്ങിയ ഗോള്‍വേട്ട പിന്നീട് ജൊനാഥന്‍ ഡേവിഡിന്റെ തകര്‍പ്പന്‍ ഹാട്രിക്കിലൂടെ കാനഡ സ്വന്തമാക്കുകയായിരുന്നു. 29-ാം മിനിറ്റിലും, ഇരുപകുതികളുടെയും ഇഞ്ചുറി ടൈമുകളിലുമായിരുന്നു ഡേവിഡിന്റെ ഗോളുകള്‍. 64-ാം മിനിറ്റില്‍ നതാന്‍ സാലിബയും ലക്ഷ്യം കണ്ടതോടെ കാനഡയുടെ ഗോള്‍പട്ടിക അഞ്ചായി. ഒടുവില്‍ 75-ാം മിനിറ്റില്‍ ഖത്തര്‍ താരം മുഹമ്മദ് മനാനിയുടെ ബോക്‌സിനുള്ളിലെ പിഴവില്‍ നിന്ന് ഒരു സെല്‍ഫ് ഗോളും കാനഡയുടെ അക്കൗണ്ടിലെത്തി.

കാനഡയുടെ അതിശക്തമായ ആക്രമണങ്ങളെ തടയാന്‍ കടുത്ത ഫൗളുകളാണ് ഖത്തര്‍ താരങ്ങള്‍ പുറത്തെടുത്തത്. ഇത് മത്സരത്തെ അക്രമാസക്തമാക്കി മാറ്റുകയും രണ്ട് ഖത്തര്‍ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുന്നതിലേക്ക് നയിക്കുകയും ചെയ്തു. 33-ാം മിനിറ്റില്‍ ഹൊമാം അഹമ്മദും, 53-ാം മിനിറ്റില്‍ അസിം മാഡിബോയുമാണ് ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിട്ടത്. ഖത്തര്‍ താരങ്ങളുടെ അപകടകരമായ ടാക്കിളിംഗില്‍ കാനഡയുടെ ഇസ്മയില്‍ കോനെയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. താരത്തിന്റെ കാല്‍ ഒടിഞ്ഞതായാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

മത്സരത്തിലുടനീളം വെറും 137 പാസുകള്‍ മാത്രം പൂര്‍ത്തിയാക്കാനായ ഖത്തറിന് കാനഡയുടെ 565 പാസുകള്‍ക്ക് മുന്നില്‍ മറുപടിയില്ലായിരുന്നു. കാനഡ ലക്ഷ്യത്തിലേക്ക് 10 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍, ഖത്തറിന് ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞതുമില്ല. കളിയിലുടനീളം സര്‍വാധിപത്യം പുലര്‍ത്തിയ കാനഡ, ഈ വമ്പന്‍ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു.

Related articles

See all
Popular News

'ചേസ് മാസ്റ്റർ' കോഹ്‌ലി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സച്ചിനെയും പോണ്ടിംഗിനെയും പ...

Popular News

വിരാട് കോലിയുടെ തകർപ്പൻ ക്യാച്ചും ആഘോഷവും; ആരാധകരുടെ മനംകവർന്ന് താരം

Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ലക്ഷ്യം ലോകകപ്പ് ഒരുക്കം

Save your stories

Sign in