Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു

യുഎസിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന വിജീഷ്, ആന്‍ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ഇന്ന് രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങള്‍ എമിറേറ്റസ് വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്.

തൃശൂര്‍ മുടിക്കോട് തെക്കൂട്ട് സ്വദേശിനിയായ മുപ്പത്തഞ്ചുകാരി അഞ്ജന വിജീഷ്, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ നാല്‍പ്പതുകാരി ആന്‍ മേരി മാത്യുവുമാണ് കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 28നായിരുന്നു സംഭവം. ഇരുവരുടെയും സുഹൃത്തും കോട്ടയം മൂന്നിലവ് സ്വദേശിനിയുമായ അനില ബേബി കേസില്‍ അറസ്റ്റിലായിരുന്നു. രണ്ട് കൊലപാതകങ്ങളിലും അനിലക്കെതിരെ കേസെടുത്തിട്ടുണ്ട്. 

വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അഞ്ജനയുടെ മൃതദേഹം തൃശൂരിലേക്കും ആന്‍ മേരിയുടെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി. അഞ്ജനയുടെ മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ട് സംസ്‌കരിക്കും. ആന്‍മേരിയുടെ സംസ്‌കാരം പള്ളം മുക്കാന് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ ചൊവ്വാഴ്ച നടക്കും.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Save your stories

Sign in