Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായും കോടിക്കണക്കിന് രൂപയുടെ പൊതുപണം പാഴാക്കിയതായും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ  2024-ലെ റിപ്പോര്‍ട്ട്. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പിലാക്കിയ പല പദ്ധതികളും യാതൊരുവിധ സാധ്യതാ പഠനവും നടത്താതെയാണ് ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും പരിപാലനത്തിലും വലിയ അനാസ്ഥയാണ് ഉണ്ടായത്. 51 ലക്ഷം രൂപ ചെലവഴിച്ചിട്ടും നിര്‍മ്മാണം അപൂര്‍ണ്ണമായി തുടരുന്ന കണ്ണൂരിലെ പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക് ഇതിന് ഉദാഹരണമായി സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, വള്ളിയൂര്‍ക്കാവില്‍ 4.78 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എക്‌സിബിഷന്‍ സ്‌പേസ് യാതൊരു ഉപയോഗവുമില്ലാതെ നിഷ്‌ക്രിയമായി കിടക്കുകയാണ്.

പൂര്‍ത്തിയായ പദ്ധതികളുടെ തുടര്‍ന്നുള്ള പരിപാലനത്തില്‍ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നും, അവശ്യമായ നിയമപരമായ അംഗീകാരങ്ങളും അനുമതികളും വാങ്ങാതെയാണ് പല പദ്ധതികളും തുടങ്ങിയതെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ പൊതുപണം ധൂര്‍ത്തടിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലൂടെ ഉയരുന്നത്.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Save your stories

Sign in