ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് വിജയം; കെ.സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
November 24, 2024
1 min read
•
Updated: June 02, 2026
എറണാകുളം: ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കി. ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു. ഈ ജനവിധി സിപിഎമ്മിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടി കൂടിയാണ്. യുഡിഎഫിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും ലഭിച്ചു.
സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് പരാജയത്തിലെ ജാള്യതയാണ്. അവര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ്. അത് മനസിലാക്കാതെ വെറുതെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം.
പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത് ബിജെപിയുടെ അജണ്ടകളാണ്. ഉപതിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. വയനാടും പാലക്കാടും ചേലക്കരയിലും തീവ്ര കമ്യൂണിസ്റ്റുകളുടെയും വോട്ടുകള്‍ യുഡിഎഫിന് കിട്ടി. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് അത് സൂചിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10