Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനക്ഷേമത്തിന് വേണ്ടിയല്ല, മോദിയുടെ കസേരയും അധികാരവും സംരക്ഷിക്കാനുള്ള ബജറ്റ്: രണ്‍ദീപ് സുർജെവാല | VIDEO

ജനക്ഷേമത്തിന് വേണ്ടിയല്ല, മോദിയുടെ കസേരയും അധികാരവും സംരക്ഷിക്കാനുള്ള ബജറ്റ്: രണ്‍ദീപ് സുർജെവാല | VIDEO
  ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ വിവേചനപരമായ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അധികാരം സംരക്ഷിക്കാന്‍ വേണ്ടിയല്ല, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുർജെവാല പ്രതികരിച്ചു. മോദിയുടെ കസേര സംരക്ഷിക്കാനും അധികാരം നിലനിർത്താനം പ്രതികാരം നടപ്പിലാക്കാന്‍ വേണ്ടിയുമുള്ള ബജറ്റാണിതെന്നും അദ്ദേഹം വിമർശിച്ചു. "ഇതാണ് മോദിയുടെ 'സേവ് ചെയർ', 'സേവ് പവർ', 'ടേക്ക് റിവഞ്ച്' ബജറ്റ്. ഈ ബജറ്റിൽ നിന്ന് 90% സംസ്ഥാനങ്ങളും രാജ്യത്തിന്‍റെ 90% ലധികവും ഒറ്റപ്പെട്ടു. ബിജെപിയുടെ അധികാരം സംരക്ഷിക്കാൻ വേണ്ടിയല്ല, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം ബജറ്റ്. എന്നാൽ മോദി സർക്കാരിന്‍റെ ഈ ബജറ്റ് വെറും 'സേവ് പവർ ബജറ്റ്' ആയി മാറിയിരിക്കുന്നു" - സുർജെവാല പറഞ്ഞു. പാർലമെന്‍റിന് മുന്നിലെ ഇന്ത്യാ സഖ്യപ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.    

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in