Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മനസാക്ഷിയെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൊടും ക്രൂരത; പത്തു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്നു

മനസാക്ഷിയെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൊടും ക്രൂരത; പത്തു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്നു
  ന്യൂഡൽഹി: രാജ്യത്തെ നടുക്കി വീണ്ടും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം. വടക്കൻ ഡൽഹിയിൽ പത്തു വയസുകാരിയെ അയൽവാസികൾ കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്നു. തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ (20), ദേവ് ദത്ത് (30) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ഒറ്റപ്പെട്ട സ്ഥലത്ത് തല തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നരേല പോലീസ് സ്റ്റേഷൻ പരിസരത്താണ് കൊടും ക്രൂരത അരങ്ങേറിയത്. കുഞ്ഞിനെ കാണാതെ വന്നതോടെ രക്ഷിതാക്കള്‍ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി കുമാർ പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം തല തകർന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ രാഹുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പത്തുവയസുകാരിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത്. പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെയും സുഹൃത്ത് ദേവ്ദത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാത്സം​ഗം എന്നിവയും പോക്സോയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in