Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

V D SATHEESAN| പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' എന്ന് പരിഹസിച്ചവര്‍ ഭരിക്കുമ്പോള്‍ പാലങ്ങള്‍ തകരുന്നു; ഇപ്പോഴത്തെ മന്ത്രിക്കെതിരെ കേസെടുക്കുമോ?: വി.ഡി. സതീശന്‍

V D SATHEESAN| പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' എന്ന് പരിഹസിച്ചവര്‍ ഭരിക്കുമ്പോള്‍ പാലങ്ങള്‍ തകരുന്നു; ഇപ്പോഴത്തെ മന്ത്രിക്കെതിരെ കേസെടുക്കുമോ?: വി.ഡി. സതീശന്‍
പാലാരിവട്ടം പാലത്തെ 'പഞ്ചവടിപ്പാലം' എന്ന് പരിഹസിച്ചവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അടുത്തിടെ സംസ്ഥാനത്ത് മൂന്നു പാലങ്ങളാണ് തകര്‍ന്നു വീണത്. കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഏറ്റവും ഒടുവില്‍ തകര്‍ന്നത്. ഭാഗ്യത്തിന് ഇവിടെ ആളപായമുണ്ടായില്ല. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാവേലിക്കരയില്‍ കീച്ചേരിക്കടവ് പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. നേരത്തെ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും തകര്‍ന്നു വീണിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നിര്‍മ്മിതികള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നത്. ഇതിലൊന്നും വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേ എന്നും വി.ഡി. സതീശന്‍ ചോദിച്ചു. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. എല്ലാം ജനം കാണുന്നുണ്ടെന്നത് മറക്കരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in