Logo
Thu, Jun 25, 2026 • 12:10 PM
LIVE TV
Watch

No business videos available

No Middle East videos available

വിനീഷ്യസിന് ഇരട്ട ഗോള്‍; സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍; നെയ്മര്‍ തിരിച്ചെത്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2026
1 min read
SHARE:
SAVE: Login to save

വിനീഷ്യസിന് ഇരട്ട ഗോള്‍; സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍; നെയ്മര്‍ തിരിച്ചെത്തി

മയാമി: ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്‌കോട്ട്ലന്‍ഡിനെയാണ് കാനറികള്‍ തകര്‍ത്തത്. ബ്രസീലിനായി സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, മാത്യൂസ് കുന്യ ഒരു ഗോള്‍ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മൂന്ന് ഗോള്‍ മാര്‍ജിനിലുള്ള വിജയത്തോടെയാണ് ബ്രസീല്‍ അടുത്ത റൗണ്ട് ഉറപ്പാക്കിയത്. കൂടാതെ, നീണ്ട 980 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ജേഴ്‌സിയില്‍ തിരിച്ചെത്തി എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തിയിരുന്നു. സ്‌കോട്ടിഷ് പ്രതിരോധ താരം സ്‌കോട്ട് മക്കെന്നയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോളിന്റെ തുടക്കം. മക്കെന്നയെ റയാന്‍ സമ്മര്‍ദ്ദത്തിലാക്കിയതോടെ പന്ത് വിനീഷ്യസിലേക്ക് എത്തുകയും താരം അനായാസം പന്ത് വലയിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഗ്വിമറെസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഒരു ഹെഡറിലൂടെ വിനീഷ്യസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ബ്രസീല്‍ 2-0ന് മുന്നിലായി.

രണ്ടാം പകുതിയിലും ആധിപത്യം പുലര്‍ത്തിയ ബ്രസീലിനായി 60-ാം മിനിറ്റിലാണ് മാത്യൂസ് കുന്യ മൂന്നാം ഗോള്‍ നേടിയത്. പരിക്കിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ദേശീയ ടീമിന് പുറത്തായിരുന്ന നെയ്മറുടെ തിരിച്ചുവരവ് കൂടിയായതോടെ ബ്രസീല്‍ ആരാധകര്‍ക്ക് ഈ വിജയം ഇരട്ടി മധുരമായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10