Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

AP ANILKUMAR| പെട്ടി പരിശോധന: ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും സര്‍ക്കാര്‍ നിലമ്പൂരില്‍ ഉപയോഗിക്കുന്നുവെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ

AP ANILKUMAR|  പെട്ടി പരിശോധന: ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും സര്‍ക്കാര്‍ നിലമ്പൂരില്‍ ഉപയോഗിക്കുന്നുവെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ
സര്‍ക്കാര്‍ ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും നിലമ്പൂരില്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ.  ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയിലുള്ള സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വ്വമായ ഒരു നീക്കമാണ് നടന്നത്. ജനപ്രതിനിധികള്‍ ആണെന്ന് വ്യക്തമായിട്ടും മുഖത്ത് ടോര്‍ച്ചടിച്ച് ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചുവെന്നും എ പി അനില്‍കുമാര്‍ വ്യക്തമാക്കി. അതേ സമയം പരിശോധനയില്‍ പൂര്‍ണമായും സഹകരിച്ചെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പോലീസിന്റേത് ഏക പക്ഷീയമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വട പുറത്ത് ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. വാഹനത്തില്‍ ഷാഫിക്കും രാഹുലിനും പുറമെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in