Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തലശ്ശേരിയിലെ വീട്ടിനകത്തെ ബോംബ് സ്ഫോടനം; പരിക്കേറ്റ ജിതിൻ്റെ മൊഴി എടുക്കും

തലശ്ശേരിയിലെ വീട്ടിനകത്തെ ബോംബ് സ്ഫോടനം; പരിക്കേറ്റ ജിതിൻ്റെ മൊഴി എടുക്കും
കണ്ണൂര്‍: തലശ്ശേരിയിലെ വീട്ടിനകത്തെ ബോംബ് സ്ഫോടനം ദുരൂഹത നീങ്ങുന്നില്ല. സ്ഫോടനത്തിൽ പരിക്കേറ്റ ജിതിൻ്റെ മൊഴി എടുക്കാൻ പൊലീസ്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്ന് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.സ്റ്റീൽ ബോബിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. സംഭവസമയം ജിതിൻ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അടച്ചിട്ട വീട്ടിൽ നിന്നും ഉഗ്രസ്ഫോടനം കേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വീടിന്‍റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റ് അബോധാവസ്ഥയിലായ ജിതിനിനെ പുറത്തെത്തിച്ചത്. ഉടൻ ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രാഥമിക ചികിത്സക്കു ശേഷം ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്കുമാറ്റി. കൈക്കും കാലിനുമാണ് പരിക്കേറ്റത്. നേരത്തെ സജീവ സി പി എം പ്രവർത്തകനായിരുന്നു ജിതിൻ. ഇയാൾ ബോംബ് നിർമ്മിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in