ബിഎല്‍എം നിക്ഷേപ തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ പ്രേം കുമാറിന്റെ അറസ്റ്റിന് അനുമതി തേടിയുള്ള അപേക്ഷയില്‍ ഇന്ന് വിധി പറയും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രാഥമിക അന്വേഷണത്തില്‍ 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അറസ്റ്റിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സാധാരണക്കാരുടെ പണം സ്വന്തം പേരിലേക്ക് മാറ്റിയതായും നിക്ഷേപകരുടെ വിശ്വാസ്യത തകര്‍ത്തുവന്നും നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോഴുള്ള ദൃശ്യങ്ങള്‍ പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ബിഎല്‍എം നിക്ഷേപ തട്ടിപ്പ്: ചെയര്‍മാന്‍ പ്രേം കുമാറിന്റെ അറസ്റ്റ് അപേക്ഷയില്‍ ഇന്ന് വിധി