Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്

ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം : കേശവദാസപുരത്ത് ബോംബ് ഉണ്ടാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. വാടകയ്ക്ക് വീട് എടുത്ത് ബോംബ് ഉണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം കേസ് എടുക്കാതെ പൊലീസ് വിട്ടയച്ചതായി വിമർശനം ഉയർന്നിരുന്നു. മോസ്‌ക് ലൈനിലെ വാടകയ്ക്ക് എടുത്ത വീട്ടിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ രണ്ട് കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു. പൊലീസെത്തി പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പൊലീസെത്തി പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാക്കളും സംഭവം നടന്ന വീട്ടിലെത്തി. ബോംബ് ഉണ്ടാക്കുന്നതായി നാട്ടുകാര്‍ നേരത്തെയും പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ നടപടി പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in