Logo
Sun, Jul 12, 2026 • 09:32 AM
LIVE TV
Watch

No business videos available

No Middle East videos available

കുഴല്‍പ്പണക്കേസ് : ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ; വിഭാഗീയത വഷളാക്കിയെന്ന് വിലയിരുത്തല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കുഴല്‍പ്പണക്കേസ് : ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ; വിഭാഗീയത വഷളാക്കിയെന്ന് വിലയിരുത്തല്‍
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ വിവാദങ്ങളിൽ കേന്ദ്ര നേതാക്കൾക്ക് കടുത്ത അതൃപ്‌തി. വിഭാഗിയതയാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തൽ. പാർട്ടിയുടെ പ്രതിച്ഛായയെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് ദേശീയ നേതാക്കളുടെ നിലപാട്. കേരളത്തിലെ മുതിർന്ന നേതാക്കളിൽ പലരുമായും ആശയവിനിമയം നടത്തിയ കേന്ദ്രനേതൃത്വം ഇതിനോടകം തങ്ങളുടെ വിയോജിപ്പ് സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യം. പരസ്യപ്രസ്‌താവനകളും സമൂഹമാദ്ധ്യമ ഇടപെടലുകളും വാർത്തചോർത്തലും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ജനറൽ സെക്രട്ടറിമാരുടെ ഇന്ന് തുടങ്ങുന്ന രണ്ട് ദിവസത്തെ യോഗം കേരളത്തിലെ സാഹചര്യം ചർച്ച ചെയ്യുമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു. നേതൃമാറ്റം തത്ക്കാലം പരിഗണനയിലില്ലെങ്കിലും ഉചിതസമയത്ത് ഇടപെടാനാണ് കേന്ദ്രനേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ഏത് തരത്തിൽ മുന്നോട്ടുപോകുന്നുവെന്ന് കേന്ദ്ര നേതൃത്വം നിരീക്ഷിച്ചുവരികയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10