Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അസമില്‍ ബിജെപിക്ക് തിരിച്ചടി; സമുന്നത നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു

അസമില്‍ ബിജെപിക്ക് തിരിച്ചടി; സമുന്നത നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു
  ദിസ്പുർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഭരണകക്ഷിയായ ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് അമിനുൾ ഹഖ് ലാസ്കർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മറ്റ് പാർട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. “13 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നു. അന്നത്തെയും ഇന്നത്തെയും ബിജെപിക്ക് ഒരുപാട് വ്യത്യാസം ഉണ്ട് . കഴിഞ്ഞകാലത്ത് ബിജെപി മാറ്റങ്ങളെകുറിച്ചാണ് സംസാരിച്ചിരുന്നത്. പിന്നീട് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടു. ഇതാണ് എന്‍റെ രാജി തീരുമാനത്തിന് പിന്നിൽ”- ലാസ്കർ പറഞ്ഞു. താന്‍ ബിജെപി വിടുന്നത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും  ലസ്‌കർ  . കോൺഗ്രസ് അസം പ്രസിഡന്‍റ് ജിതേന്ദ്ര സിംഗ് അൽവാറിന്‍റെ സാന്നിധ്യത്തിലാണ് ലസ്കർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് അസം ബിജെപിയുടെ ആദ്യ ന്യൂനപക്ഷ എംഎൽഎയായി അമിനുൾ ഹഖ് ലാസ്കർ തിരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലസ്കർ, ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in