Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ അതൃപ്തി; അപമാനിതയായെന്ന് ആര്‍. ശ്രീലേഖ

മേയര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ അതൃപ്തി; അപമാനിതയായെന്ന് ആര്‍. ശ്രീലേഖ
തിരുവനന്തപുരം മേയര്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ പുകയുന്നു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. താന്‍ അപമാനിതയായെന്ന വികാരം അവര്‍ പാര്‍ട്ടി നേതാക്കളുമായും അടുത്ത വൃത്തങ്ങളുമായും പങ്കുവെച്ചു. നിലവില്‍ പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും പാര്‍ട്ടിയുടെ നിലപാടില്‍ ശ്രീലേഖയ്ക്ക് വലിയ പ്രതിഷേധമുണ്ട്. ഇന്നലെ നടന്ന മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ ശ്രീലേഖ മടങ്ങിയത് ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. കൗണ്‍സില്‍ ഹാളില്‍ വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞയും ആഘോഷങ്ങളും നടക്കുമ്പോള്‍ അതിലൊന്നും പങ്കുചേരാതെയാണ് ശ്രീലേഖ മടങ്ങിയത്. ചടങ്ങ് തീരും മുമ്പേയുള്ള അവരുടെ ഈ പിന്‍വാങ്ങല്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മേയര്‍ സ്ഥാനാര്‍ത്ഥിയായി ശ്രീലേഖയെ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടിയതെന്ന സംസാരമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിര്‍ണ്ണായക നിമിഷത്തില്‍ അവരെ പാടേ തഴഞ്ഞ് വി.വി. രാജേഷിനെ മേയര്‍ പദവിയിലേക്ക് എത്തിക്കുകയായിരുന്നു. ഈ അവസാന നിമിഷത്തെ മാറ്റമാണ് ശ്രീലേഖയെ പ്രകോപിപ്പിച്ചത്.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in