Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബിജെപി അപമാനിക്കുന്നത് എന്നെയല്ല, അംബേദ്കറെ; അംബേദ്കറിനെയും ഭരണഘടനയേയും അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാഹുൽ ഗാന്ധി

'ബിജെപി അപമാനിക്കുന്നത് എന്നെയല്ല, അംബേദ്കറെ; അംബേദ്കറിനെയും ഭരണഘടനയേയും അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാഹുൽ ഗാന്ധി

മുംബൈ: ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

'അംബേദികറിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ജാതി സെന്‍സസിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നത് നക്സലിസം ആണെന്നാണ് മഹാരാഷ്ട്രയുടെ മുന്‍ ബിജെപി മുഖ്യമന്ത്രി പറയുന്നത്. ബിജെപി നേതാക്കളുടെ ഇത്തരം ചിന്തകള്‍ ഭരണഘടനയുടെ മുഖ്യശില്‍പിയും മഹാരാഷ്ട്രയുടെ പ്രിയപുത്രനുമായ ഡോ. ഭീംറാവു അംബേദ്കറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് വോട്ട് ചെയ്ത് മഹാ വികാസ് അഘാടി സഖ്യത്തെ വിജയിപ്പിച്ചത്. അംബേദ്കറിനെയും ഭരണഘടനയേയും ഇത്തരത്തില്‍ ബിജെപി അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജനങ്ങള്‍ക്ക് ചുവന്ന പുറംചട്ടയുള്ള ഭരണഘടന വിതരണം ചെയ്തതിലൂടെ അര്‍ബന്‍ നക്‌സലുകളോടും അരാജകവാദികളോടുമുള്ള രാഹുല്‍ ഗാന്ധിയുടെ ചായ്‌വാണ് പുറത്തുവന്നത് എന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in