Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Thiruvananthapuram Corporation| തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ്

Thiruvananthapuram Corporation|  തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍; ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാറിനെ (55) ആണ് തിരുമല ജംഗ്ഷനിലുള്ള ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താന്‍ ഭാരവാഹിയായിരുന്ന വലിയശാല ഫാം ടൂര്‍ സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ അനില്‍കുമാര്‍ ആരോപിക്കുന്നു. താനോ കുടുംബമോ ഒരു രൂപ പോലും കൈക്കലാക്കിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. നഗരസഭയിലെ ബി.ജെ.പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന നേതാവായിരുന്നു അനില്‍കുമാര്‍. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുന്നു.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Save your stories

Sign in