Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്രയില്‍ ബിജെപി പരാജയം ഉറപ്പിച്ചു ,കള്ളപ്പണ വിതരണം പരാജയഭീതിയില്‍ ; രമേശ് ചെന്നിത്തല

മഹാരാഷ്ട്രയില്‍ ബിജെപി പരാജയം ഉറപ്പിച്ചു ,കള്ളപ്പണ വിതരണം പരാജയഭീതിയില്‍ ; രമേശ് ചെന്നിത്തല
തിരുവനന്തപുരം : മഹാരാഷ്ട്രയില്‍ ബിജെപി തോല്‍വി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപണം വിതരണം ചെയ്യാന്‍ ബി ജെ പി ഇറങ്ങിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ അഞ്ചു കോടി രൂപയുടെ കള്ള പണവുമായി ജനക്കൂട്ടം കയ്യോടെ പിടികൂടിയിരിക്കുന്നു.പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാന മൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ആണ് ശ്രമിക്കുന്നത്.ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപ ഇവര്‍ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണ സംവിധാനത്തെ ഒട്ടാകെ ഇതിനായി ഉപയോഗിക്കുകയാണ്. പോലീസ് വാഹനങ്ങളില്‍ കള്ളപ്പണം കെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം കാട്ടി മഹാവികാസ് അഗാഡി നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല. സംസ്ഥാനമൊട്ടാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരശേഖരം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം . ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയര്‍ ശക്തമായി പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in